Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taikudam

Ernakulam

തൈ​ക്കൂ​ട​ത്ത് ഡെ​ങ്കി​പ്പ​നി; പ്ര​തി​രോ​ധം ശക്തമാക്കി

പൂ​ണി​ത്തു​റ: തൈ​ക്കൂ​ടം പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗം, ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റ്, ച​മ്പ​ക്ക​ര പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.

ഹെ​ൽ​ത്ത് ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ൽ​ക്ക​ര​ണ​വും കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ശി​പ്പി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ർ​പറേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി.​ച​ന്ദ്ര​ൻ, സേ​വ്യ​ർ പി.​ആ​ന്‍റ​ണി, ച​മ്പ​ക്ക​ര പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​നെ​ഹാം, ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ള​ർ കെ.​വി.​ബ​ഷീ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up